കുഞ്ഞ് കരയുന്നതില്‍ ദേഷ്യം; 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ തീകൊളുത്തി കൊന്നു

author

ഭോപ്പാല്‍: മധ്യപ്രദേശില്‍ 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തി. കുട്ടി കരയുന്നതില്‍ അസ്വസ്ഥയായ യുവതി കുഞ്ഞിനെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിംഗ്രോളി ജില്ലയിലാണ് സംഭവം. ഗുഡി സിങ് ഗോണ്ട് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറയുന്നു. പ്രതി കുറ്റ സമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

കുട്ടിയെ തീകൊളുത്തി കൊന്നതിനെ കുറിച്ച്‌ ചോദിക്കുമ്ബോള്‍ എപ്പോഴാണ് എന്ന് അറിയില്ല എന്നാണ് യുവതി മറുപടി നല്‍കിയതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് കരയുന്നതില്‍ അസ്വസ്ഥയായ യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി പൊലീസ് പറയുന്നു.

ആണ്‍ കുട്ടി ജനിച്ചതിനെ തുടര്‍ന്ന് മൂന്ന് പെണ്‍മക്കള്‍ കൂടിയുള്ള ഗുഡിയുടെ പെരുമാറ്റത്തില്‍ മാറ്റം സംഭവിച്ചതായി പൊലീസ് പറയുന്നു. മന്ത്രവാദിയാണ് ഇവരെ ചികിത്സിച്ചിരുന്നത്. മന്ത്രവാദത്തിന്റെ ഭാഗമായാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദിയെ കുറിച്ചും അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശ്രീധരന്‍പിള്ളയുടെ മദ്ധ്യസ്ഥ ശ്രമത്തില്‍ യാക്കോബായ സഭക്ക് സംശയം : പിള്ള എപ്പോഴും പരസ്യനിലപാടെടുത്തത് ഓര്‍ത്തഡോക്‌സ് സഭയക്ക് വേണ്ടി : പ്രധാനമന്ത്രിയുടെ ചര്‍ച്ചയ്ക്ക് പോകുമെങ്കിലും യാക്കോബായ സഭക്ക് വിശ്വാസം പിണറായി വിജയനെ

തിരുവനന്തപുരം : യാക്കോബായ – ഓര്‍ത്തഡോക്‌സ് സമുദായങ്ങള്‍ തമ്മിലുള്ള സഭാ തര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കാനിരിക്കെ മധ്യസ്ഥനായ മിസോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ നിലപാടുകളില്‍ യാക്കോബായ സഭക്ക് സംശയം. മുന്‍ കാലങ്ങളില്‍ പി.എസ്. ശ്രീധരന്‍പിള്ള സ്വീകരിച്ച ഓര്‍ത്തഡോക്‌സ് പക്ഷ നിലപാട് ആണ് യാക്കോബായ സഭയെ സംശയത്തിലാക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു ആശങ്ക സഭയുടെ ഭാഗത്തുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ തന്നെയാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം. സഭാ […]

You May Like

Subscribe US Now