കുറഞ്ഞ വിലയില്‍ തകര്‍പ്പന്‍ 5 ജി സ്മാര്‍ട്ട് ഫോണുകളുമായി ജിയോ എത്തുന്നു

author

മുംബൈ: 5000 രൂപയില്‍ താഴെ വിലയ്ക്ക് റിലയന്‍സ് ജിയോയുടെ 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. 5 ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് തുടക്കത്തില്‍ 5000 രൂപ ആയിരിക്കുമെങ്കിലും പിന്നീട് വില 2500 രൂപ വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

വിപണിയില്‍ ഫോണിന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും വില കുറയുന്നത്. 2 ജി നെറ്റ്‌വര്‍ക്കിലെ 200 മുതല്‍ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് ജിയോ ശ്രമിക്കുന്നത്. രാജ്യത്ത് നിലവില്‍ വില്‍ക്കുന്ന 5 ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് 27,000 രൂപ മുതലാണ് വില.

നിലവില്‍ രാജ്യത്തെ 350 ദശലക്ഷം പേര്‍ ഉപയോഗിക്കുന്നത് 2 ഫീച്ചര്‍ ഫോണുകളാണ്. ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ 5 ജി നെറ്റ്‌വര്‍ക്ക് ശൃംഖല രാജ്യമെമ്ബാടും വ്യാപിപ്പിക്കാനാണ് ജിയോയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കസ്റ്റംസ് ശാരീരികമായി കൈകാര്യം ചെയ്യും' : ആശങ്കയുണ്ടെന്ന് ശിവശങ്കര്‍

കൊച്ചി : രാഷ്ട്രീയ കളിയില്‍ താന്‍ കരുവാക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. കസ്റ്റംസ് കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. മുന്‍പില്‍ 60 അധികം തവണ താന്‍ ഹാജരായി, 90 മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖബാധിതനായി മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കോടതി വിധി മറികടക്കാനുള്ള ശ്രമമാണെന്നും ശിവശങ്കര്‍ […]

You May Like

Subscribe US Now