കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വെറുതെ വിടണം; വിജയ് സേതുപതി

author

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി സിനിമരംഗത്തുളള നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ വിജയ് സേതുപതി പേരറിവാളനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും, സുപ്രീം കോടതി വിധിയെ മാനിക്കണമെന്നുമാണ് വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒന്നര വര്‍ഷമായി സ്ഥിരാധ്യക്ഷന്‍ ഇല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും; കപില്‍ സിബല്‍

കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയില്‍ വിമര്‍ശനമാവര്‍ത്തിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് ദുര്‍ബലമായെന്നുള്ളത് അംഗീകരിക്കണം. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. ഒന്നര വര്‍ഷമായി സ്ഥിരം അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമെന്നും സിബല്‍ ആരാഞ്ഞു. നേതൃമാറ്റത്തില്‍ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ആവര്‍ത്തിച്ച്‌ പങ്കുവയ്ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Subscribe US Now