കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം കര്‍ണാടക ഹൈക്കോടതി തടഞ്ഞു

author

ബെംഗളൂരു: കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമാകുമെന്ന് പ്രതീക്ഷിച്ച ബിജെപി എംഎല്‍സി എ.എച്ച്‌.വിശ്വനാഥിന് കനത്ത തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019-ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വാനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന്
കര്‍ണാടക ഹൈക്കോടതി അറിയിച്ചു.

2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന 17-കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടയാളാണ്70-കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടു.

തുടര്‍ന്നാണ് അദ്ദേഹത്തെ എംഎല്‍സിയാക്കിയത്. കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദ്ധാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദ്യൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാന്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു, ലൗ ജിഹാദ് നിയമത്തിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമത്തിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകുര്‍. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും അട്ടിമറിക്കുന്നതാണ് നിയമമെന്ന് ലോകുര്‍ തുറന്നടിച്ചു. നവംബര്‍ 28ന് യുപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ അംഗീകരിച്ചതോടെ ഇത് നിയമമായിരുന്നു. ഇതിന് പിന്നാലെ ബറേലി ജില്ലയില്‍ ഒരു മുസ്ലീം യുവാവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. മുസ്ലീം വിരുദ്ധമാണ് ഈ നിയമമെന്ന് വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്. മിശ്ര വിവാഹത്തിനെതിരെയുള്ള നിയമങ്ങള്‍ സുപ്രീം കോടതിയുടെ […]

You May Like

Subscribe US Now