കൃഷ്​ണന്​ വേണ്ടി ആയിരക്കണക്കിന്​ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന്​ യു.പി സര്‍ക്കാറിനോട്​ സുപ്രീംകോടതി

author

ന്യൂഡല്‍ഹി: ഭഗവാന്‍ കൃഷ്​ണന്​ വേണ്ടി ആയിരക്കണക്കിന്​ മരങ്ങള്‍ മുറിക്കാന്‍ യു.പി സര്‍ക്കാറിനോട്​ സുപ്രീംകോടതി. ബുധനാഴ്​ച ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേയാണ്​ സുപ്രധാന നിരീക്ഷണം നടത്തിയത്​. യു.പി പൊതുമരാമത്ത്​ വകുപ്പ്​ അഭിഭാഷകനോടായിരുന്നു സുപ്രീംകോടതി പരാമര്‍ശം.

മഥുരയിലെ കൃഷ്​ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോ മീറ്റര്‍ റോഡിന്​ വീതി കൂട്ടുന്നതിനായി 2,940 മരങ്ങള്‍ മുറിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്​ 138.41 കോടി നഷ്​ടപരിഹാരം നല്‍കുമെന്നും പകരം മറ്റൊരിടത്ത്​ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, മറ്റൊരിടത്ത്​ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്​ 100 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക്​ പകരമാവില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു.

മരങ്ങള്‍ ഓക്​സിജന്‍ നല്‍കുന്നുണ്ട്​. അതു കൂടി പരിഗണിച്ച്‌​ മാത്രമേ അതി​െന്‍റ മൂല്യം കണക്കാക്കാനാവൂവെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട്​ പുതിയ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ക്രിസ്​മസ്​ നക്ഷത്രത്തിന്​ പകരം വീടുകളില്‍ മകരനക്ഷത്രം' -വര്‍ഗീയ ആഹ്വാനവുമായി സംഘപരിവാര്‍

തിരുവനന്തപുരം: ക്രിസ്​മസ്​ കാലത്ത് ജാതിമത ഭേദമന്യേ വീടുകളില്‍ ​നക്ഷത്രം തൂക്കുന്ന പതിവ്​ കേരളത്തിലുണ്ട്​. എന്നാല്‍ ഇക്കുറി​ ഹൈന്ദവ വീടുകളില്‍ ക്രിസ്​മസ്​ നക്ഷത്രത്തിന്​ പകരം മകരനക്ഷത്രം തൂക്കണമെന്ന വര്‍ഗീയ​ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ സംഘപരിവാര്‍ അനുകൂലികള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ്​ ഹിന്ദുത്വവാദികളുടെ ആഹ്വാനം. മകര നക്ഷത്രത്തിന്‍െറ ചിത്രത്തോടൊപ്പം ഇത്​ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ വിളിക്കേണ്ട നമ്ബര്‍ സഹിതമാണ്​ പോസ്​റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്​. 

You May Like

Subscribe US Now