കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലും ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍

author

കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലും ഇനി മുതല്‍ സീറ്റ് റിസര്‍വേഷന് സൗകര്യം. കെഎസ്‌ആര്‍ടിസിയുടെസ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. റിസര്‍വേഷന്‍ ആവശ്യമുള്ള യാത്രക്കാര്‍ക്ക്ബസില്‍ വച്ച്‌ തന്നെ 5 രൂപ വിലയുള്ള കൂപ്പണ്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാരില്‍ നിന്ന് വാങ്ങാം.

ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍ , വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലുംമടക്കയാത്രയില്‍ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി.രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടര്‍മാരില്‍ നിന്ന് കൂപ്പണുകള്‍ വാങ്ങി റിസര്‍വ് ചെയ്യാം. 5 രൂപയാണ് കൂപ്പണ്‍ വില.

ഒരു ദിവസം ഒരു ബസില്‍ 30ല്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല. ശേഷിക്കുന്ന സീറ്റുകള്‍ റിസര്‍വേഷന്‍ കൂപ്പണില്ലാത്ത യാത്രക്കാര്‍ക്കായി മാറ്റിവെക്കും. റിസര്‍വേഷന്‍ കൂപ്പണുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനുള്ള മുന്‍ഗണന കണ്ടക്ടര്‍മാര്‍ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍ഗണനാ കൂപ്പണ്‍പ്രകാരം യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ആ ഷെഡ്യൂഡില്‍ അതേ റൂട്ടില്‍ പകരം മറ്റൊരു ബസ് കൂടി സര്‍വീസ് നടത്തും. മുന്‍ഗണന കൂപ്പണുകളില്‍ തീയതി, സീറ്റ് നമ്ബര്‍, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തിയിക്കും.സ്ഥിരം യാത്രക്കാരെ കെഎസ്‌ആര്‍ടിസി സര്‍വീസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാര്‍കോഴയും സോളാറും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു: രണ്ട് കേസുകളിലും പേരുള്ള ജോസ് കെ. മാണിയെ ഒഴിവാക്കി കേസുമായി മുന്നോട്ട് പോകുന്നത് അസാദ്ധ്യം : ബിജുരമേശിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള നിലപാടും സര്‍ക്കാര്‍ പിന്‍മാറ്റത്തിന് കാരണം

തിരുവനന്തപുരം : വര്‍ഷങ്ങള്‍ പഴക്കമുള്ള സോളാര്‍ – ബാര്‍ കോഴ കേസുകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ എടുത്ത കേസ് നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. വിവാദവിഷയമായ ഈ രണ്ട് കേസുകളിലും ഇപ്പോള്‍ ഇടത് മുന്നണിയുടെ ഭാഗമായ ജോസ് കെ. മാണി ഉള്ളതാണ് കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയുവാന്‍ ഒരു കാരണം. പ്രതിപക്ഷ നേതാവിനോടൊപ്പം തന്നെ മുഖ്യമന്ത്രിയെ കുറിച്ചും ബിജുരമേഷ് ആക്ഷേപം ഉന്നയിച്ചതോടെ ഇനി ഈ വിഷയവുമായി മുന്നോട്ട് […]

You May Like

Subscribe US Now