കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ് കോടതി ഇന്ന് പരിഗണിക്കും

author

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മദ്യപിച്ച്‌ കാറോടിച്ച പ്രതി ശ്രീറാം വെങ്കിട്ടരാമനും കൂടെയുണ്ടയിരുന്ന വഫ ഫിറോസും കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു.

കുറ്റപത്രത്തൊടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നു, പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ താഴേക്ക്; ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 36,469 പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ ആശങ്ക അകലുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് ആക്ടിവ് കേസുകള്‍ 6,25,857 ആണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 27,860 പേര്‍ രോഗമുക്തരായി. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മരണം 488. ഇതുവരെ ആകെ മരണം 1,19,502. 72,01,070 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തി നേടിയത്. […]

You May Like

Subscribe US Now