കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

author

ണ്ണൂര്‍: പ്ലസ് ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകാന്‍ കെ എം ഷാജിക്ക് നോട്ടീസ് നല്‍കും. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ എംഎല്‍എ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് അന്വേഷണം നടത്തുന്നത്. ഭൂമി കയ്യേറി വീട് നിര്‍മിച്ചതില്‍ വിശദീകരണം നല്‍കാന്‍ കെ എം ഷാജിയുടെ ഭാര്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 17 ന് ഹാജരാകാനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെ എം ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്.

വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചത്. ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്‍പറേഷന്‍ സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എം കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രി വിഭാഗീയ സൃഷ്ടിക്കുകയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

തിരുവനന്തപുരം: വിഭാഗീയത സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എല്‍.ഡി.എഫിന്‍റെ ലക്ഷ്യം വിഭാഗീയത സൃഷ്ടിക്കലാണ്. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. “തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മികച്ച ഫലമുണ്ടാക്കിയത് ലീഗാണ്. ഇതിലുള്ള അസൂയകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത്”, കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. “ലോട്ടറി അടിച്ചതിന് സമാനമായ വിജയമാണ് […]

You May Like

Subscribe US Now