‘കെ സുധാകരനെ വിളിക്കൂ. .. കോണ്‍ഗ്രസിനെ രക്ഷിക്കൂ’ കെപിസിസി ആസ്‌ഥാനത്ത്‌ വീണ്ടും പോസ്‌റ്റുകള്‍

author

തിരുവനന്തപുരം> കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും ഫ്ളക്സുകളും കെപിസിസി ആസ്ഥാനത്ത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ എംഎല്‌എ ഹോസ്റ്റലിനു മുന്നിലും ഇത്തരം ബോര്ഡുകള് ഉണ്ട്. യൂത്ത് കോണ്ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലാണ് പോസ്റ്ററുകള്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായതാണ് നേതാക്കള്‍ക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്റ്ററുകള്‍ക്കും ഫ്ളക്സുകള്‍ക്കും പിന്നില്‍. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററില്‍ പറയുന്നു. വി എസ് ശിവകുമാറിനും തലസ്ഥാനത്തെ നേതാക്കള്‍ക്കും എതിരെയാണ് ഇന്നലെ പോസ്റ്ററുകള്‍ വന്നത്.

കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെയും പോസ്റ്റുകള്‍ പതിച്ചിട്ടുണ്ട്. ബിജെപി എജന്‍റ് ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാന്‍ യുഡിഎഫ് തൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനു ചേരും. യുഡിഎഫ് ഗൗരവമായി ചില കാര്യങ്ങള്‍ പരിശോധിക്കണമെന്നു മുസ്ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അടിയന്തരമായി തിരുത്തല്‍ നടപടികളിലേക്കു കടക്കേണ്ട സ്ഥിതിയാണു മുന്നണിക്ക്.തോല്‍വി പരിശോധിക്കാന്‍ ജില്ലാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഇന്നു രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്തു നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്താംക്ലാസ്‌ പരീക്ഷ ഉച്ചക്ക്‌ ശേഷം; രാവിലെ പ്ലസ്‌ ടു പരീക്ഷ

തിരുവനന്തപുരം> പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച്‌ 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു. ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. വാര്‍ഷിക […]

You May Like

Subscribe US Now