കെ സുരേന്ദ്രനെതിരേ പരാതിയുമായി കൂടുതല്‍ നേതാക്കള്‍ ; അഭിപ്രായഭിന്നതയുള്ള വരെ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ നീക്കം

author

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്താനുള്ള സാഹചര്യം സംസ്ഥാന അദ്ധ്യക്ഷന്റെ ഗ്രൂപ്പുകളിയില്‍ പൊലിയുമെന്ന വിമര്‍ശനവുമായി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി സംസ്ഥാന ബിജെപിയിലെ വിമതര്‍. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വിമത നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരേ അതൃപ്തിയുള്ള ജില്ലാ അടിസ്ഥാനത്തിനുള്ളവരെ സംഘടിപ്പിച്ച്‌ പരാതി നല്‍കാന്‍ നീങ്ങുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാനസമിതിയില്‍ വലിയ ഗ്രൂപ്പ് പോര് നടക്കുമ്ബോള്‍ ഇടപെടാതെ നിശബ്ദത പാലിക്കുകയാണ് ആര്‍എസ്‌എസും.

സുരേന്ദ്രനെ തിരുത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് 25 ലധികം നേതാക്കള്‍ ഒപ്പിട്ട പരാതിയാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടുണ്ട്. സുരേന്ദ്രനെതിരേ നേരത്തേ ശോഭാസുരേന്ദ്രനും പിഎം വേലായുധനും പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മറ്റു നേതാക്കളും സംഘടിച്ചിരിക്കുന്നത്. ഈ രീതിയില്‍ മുമ്ബോട്ട് പോയാല്‍ ശക്തമായ മേല്‍ക്കൈ കിട്ടേണ്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുഷെയറിന്റെ കണക്കുകള്‍ സഹിതമാണ് ബിജെപിയുടെ സാധ്യത പരാതിയില്‍ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം കോര്‍പ്പറേഷന് പുറമേ മറ്റ് മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കാനും 70 ശതമാനം പഞ്ചായത്തുകളിലും സാന്നിദ്ധ്യം അറിയിക്കാന്‍ കഴിയുന്നതിനുള്ള സാഹചര്യവും അനുകൂലമായി നില്‍ക്കേ എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാവുന്ന രീതിയില്‍ പ്രവര്‍ത്തനം മാറ്റാന്‍ സംസ്ഥാന അദ്ധ്യക്ഷന് കഴിയണം. ഏകോപിപ്പിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന് പകരം അദ്ധ്യക്ഷന്‍ നടത്തുന്നത് സ്വന്തം നേതൃത്വത്തിലുള്ള ഗ്രൂപ്പ് കളിയാണ്. ഈ രീതിയില്‍ നീങ്ങിയാല്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും പരാതിയില്‍ പറയുന്നു. നേരത്തേ തന്നെ തരംതാഴ്ത്തിയെന്ന് ആരോപിച്ച്‌ സംസ്ഥാന നേതൃത്വത്തിനെതിരേ ബിജെപിയിലെ മുതിര്‍ന്ന വനിതാനേതാവ് ശോഭാ സുരേന്ദ്രനും പി എം വേലായുധനും പരസ്യമായി രംഗത്ത് വന്നിരുന്നു.

സംസ്ഥാന നേതൃത്വത്തില്‍ നിന്നും അവഗണന നേരിടുന്നു എന്നും പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ പരിഗണിക്കുന്നില്ല എന്നുമായിരുന്നു വേലായുധന്റെ പരാതി. സംസ്ഥാന ഘടകത്തില്‍ നടക്കുന്ന തര്‍ക്കത്തില്‍ പങ്കെടുക്കാന്‍ ആര്‍എസ്‌എസും ശ്രമം നടത്തുന്നില്ല. 30 ശതമാനം പേരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം വന്നപ്പോള്‍ നിലവിലെ ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്ന് ആര്‍എസ്‌എസ് ആവശ്യപ്പെട്ടിരുന്നെങ്കിലൂം അതിനെ അവഗണിച്ചാണ് തീരുമാനവുമായി സുരേന്ദ്രന്‍ മുമ്ബോട്ട് പോയത്. അതുകൊണ്ടു ബിജെപിയുടെ ആഭ്യന്തപ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന തീരുമാനം ആര്‍എസ്‌എസ് എടുത്തിരിക്കുകയാണ്. സംസ്ഥാന ഭാരവാഹികളില്‍ ജനറല്‍ സെക്രട്ടറി ഒഴികെ ബാക്കി ആര്‍ക്കും പ്രവര്‍ത്തന മേഖല തരം തിരിച്ചു നല്‍കിയിട്ടില്ലെന്നും ശക്തമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനം ;നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിനോടനുബന്ധിച്ച്‌ റിസര്‍വേഷന്‍ പുനഃരാരംഭിക്കുകയാണ്. ഡിവിഷന്‍ പരിധിയില്‍ പാലക്കാട് ടൗണ്‍, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, ഫറോക്ക്, പയ്യന്നൂര്‍, മാഹി, കങ്കനാടി തുടങ്ങിയ ഇടങ്ങളിലേക്കാണ് റിസര്‍വേഷന്‍ പുനഃരാംഭിച്ചത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കുക. നിലവില്‍ പാലക്കാട് ഡിവിഷന് കീഴില്‍ 21 ജോഡി പ്രത്യേക ട്രെയിനുകളാണ് ഓടുക. ജാംനഗര്‍- തിരുനെല്‍വേലി ട്രെയിനും വെള്ളിയാഴ്ച മുതല്‍ ഓടി തുടങ്ങും. 11 ട്രെയിനുകള്‍ ദിവസേന […]

You May Like

Subscribe US Now