കേന്ദ്രവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

author

ഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപെട്ടു ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം .

ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനം എടുക്കും . കര്‍ഷകര്‍ സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രി സഭ ഉപസമിതി ഇന്ന് യോഗം ചേരും.കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വെക്കുന്ന നിര്‍ദേശങ്ങളാവും സമിതി ചര്‍ച്ച ചെയ്യുക. കര്‍ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പതിനൊന്നുമണിയോടെ നല്‍കാം ഇന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും മന്ത്രിസഭാ ഉപസമിതി യോഗം നടക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച്‌ കൊണ്ടുള്ള ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടെന്ന് ഇതിനകം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി യാത്ര ചെയ്തിട്ടില്ല; ആരോപണങ്ങള്‍ തള്ളി സ്പീക്കര്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്പീക്കറുമായും സ്പീക്കറുടെ ഓഫീസുമായും ബന്ധപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് വസ്തുതയുമായി പുലബന്ധം പോലുമില്ലെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ സ്പീക്കര്‍ വ്യക്തമാക്കി.സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ […]

You May Like

Subscribe US Now