കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

author

എസ് സി – എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്ത് ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും അജണ്ടയാണ്. അവരുടേതായ ന്യായങ്ങള്‍ നിരത്തി ഇത് നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത് വഴി 60 ലക്ഷം ആദിവാസി ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചത്.
സ്കോളര്‍ഷിപ്പ് നിഷേധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീണ്ടും രാഷ്ട്രീയ പ്രഖ്യാപനത്തിനൊരുങ്ങി നടന്‍ രജനീകാന്ത്

ചെന്നൈ: തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങള്‍ക്കായി രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചുകൂട്ടി. നാളെ ചെന്നൈയിലാണ് രജനീ മക്കള്‍ മണ്ഡ്രത്തിന്റെ യോഗം. രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നത് ഉള്‍പ്പടെ പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയാകും. തന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടില്‍ തന്നെയാണ് താരം. തീരുമാനം പിന്‍വലിക്കണമെന്ന ആരാധകരുടെ കടുത്ത ആവശ്യങ്ങള്‍ക്കിടയിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം പിന്‍വാങ്ങിയത്. സജീവ […]

You May Like

Subscribe US Now