കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കെ.കെ ഷൈലജ

author

സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്കാണ് വരാനുള്ളതെന്ന് കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തുടക്കം മുതല്‍ നമ്മള്‍ നടത്തിയത്. അതിന്റെ ഫലം കണ്ടു എന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി.

കേരളത്തിലിപ്പോള്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്‍്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 80 ശതമാനം ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നടന്നു. സമരങ്ങളില്‍ മുദ്രാവാക്യം വിളിക്കുമ്ബോള്‍ ഉമനീര്‍ തെറിക്കും. ഇത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: നവംബര്‍ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഫസ്റ്റ്ബെല്ലിലൂടെ സംപ്രേഷണം ചെയ്യും. ആദ്യം രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം നടത്തും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. പിന്നീട് ഇത് ക്രമീകരിക്കും. പ്ലസ് […]

You May Like

Subscribe US Now