കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

author

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു . ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത് . പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി . ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ അത് ആന്ധ്രാ-ഒഡീഷാ തീരത്തേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദം വരെയാകാന്‍ സാധ്യതയുണ്ട് . ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത കാണുന്നത് .

ഇതിന് പിന്നാലെ ഒക്ടോബര്‍ 16 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ; വിപ്ലവസിംഹം കനയ്യകുമാറിനെ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി

ബീഹാര്‍ : സിപിഐ സ്ഥാനര്‍ത്ഥിപട്ടികയില്‍ ജെഎന്‍യു ചെയര്‍മാനായിരുന്ന കനയ്യകുമാറിനെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി. കന്നയ്യ കുമാറിനെ മത്സരിപ്പിക്കണമെന്ന ബെഗുസരായ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം സിപിഐ തള്ളി. അതേസമയം കനയ്യകുമാറിന്റെ പേര് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇല്ലാത്തതില്‍ അസ്വാഭാവികത ഇല്ലെന്നാണ് സി.പി.ഐ കേന്ദ്രനേത്യത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസ് അര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായ സി.പി.ഐ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആകെ ആറു സീറ്റുകളിലാണ്. ഇതില്‍ ബെഗുസരായ് മേഖലയിലെ സീറ്റില്‍ കനയ്യ കുമാര്‍ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പ്രതിക്ഷ. […]

You May Like

Subscribe US Now