കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ

author

കൊച്ചി: കേരളബാങ്ക് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് ചട്ടങ്ങളുടെ ലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

ഇത്തരം ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് തീവ്രവ്യാപനത്തിന് വഴി വച്ചേക്കാം എന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.അടുത്ത മാസം 25 നാണ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതിയുടെ നിര്‍ണ്ണായക പങ്ക്'; ഭീകരരെ സംരക്ഷിച്ചതും ഇവരെന്ന് എന്‍ഐഎ

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതിക്ക് നിര്‍ണായക പങ്കെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇന്‍ഷാ ജാന്‍ എന്ന യുവതിയാണ് ആക്രമണത്തിനായി ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സഹായിച്ചത്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഉമര്‍ ഫാറൂഖുമായി ഇന്‍ഷാ ജാന്‍ നിരവധി തവണ ഫോണിലൂടെയും മറ്റു സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമിലൂടെയും ബന്ധപ്പെട്ടിട്ടുളളതായും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷയുടെ പിതാവിനു അവരുടെ ഭീകര ബന്ധം അറിയാമായിരുന്നതായി എന്‍.ഐ.എ പറയുന്നു. ഭീകരവാദികള്‍ക്ക് താമസം ഭക്ഷണം തുടങ്ങി ആക്രമണത്തിന് […]

You May Like

Subscribe US Now