കൈ​ക്കൂ​ലി ആ​രോ​പ​ണം; കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ്

author

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ്. ടി​വി9 ചാ​ന​ല്‍ ന​ട​ത്തി​യ ഒ​ളി കാ​മ​റ ഓ​പ്പ​റേ​ഷ​നി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ കൈക്കൂലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​നെ​ന്ന പേ​രി​ല്‍ ബി​സ​ന​സു​കാ​ര്‍ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് ചാ​ന​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു.

നേ​ര​ത്തെ, കേ​സ​ന്വേ​ഷ​ണ​ത്തി​ന് ലോ​ക്‌​സ​ഭാ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു നി​യ​മ​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ കേ​സെ​ടു​ക്കാ​ന്‍ സ്പീ​ക്ക​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. പി​സി ആ​ക്‌ട് 17എ ​അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യില്‍

തിരുവനന്തപുരം: വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യില്‍. ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നാണ് സര്‍ക്കാറിന്‍റെ വാദം. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടു. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ പൊതുതാത്പര്യം പരിഗണിച്ചില്ല, നടപടി ഫെഡറല്‍ തത്വങ്ങള്‍ക്കും എതിരാണ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹരജി. നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍​കി​യ​ത് ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ […]

You May Like

Subscribe US Now