കൊച്ചി: നഗരത്തിലെ ഫ്ലാറ്റില്‍ നിന്ന് ദൂരൂഹ സാഹചര്യത്തില്‍ താഴെ വീണ് മരിച്ച തമിഴ്നാട്
സ്വദേശി കുമാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍
സൂക്ഷിച്ചിരുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി നേരത്തെകളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
കുമാരിയെ ഫ്ലാറ്റ് ഉടമ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം
സംഭവിച്ചതെന്ന് ഭര്‍ത്താവ് ശ്രീനിവാസന് മൊഴി നല്‍കിയിട്ടുണ്ട്. .
ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെയും ഭാര്യയേയും വെവ്വേറെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.