കൊച്ചിയിലെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം: റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ്

author

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ പരാജയപ്പെട്ടതിനു പിന്നാലെ റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് ഒരു വോട്ടിനായിരുന്നു വേണുഗോപാലിന്റെ പരാജയം. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഒരു വോട്ടിനെ കുറിച്ച്‌ നേരത്തെ മുതല്‍ തന്നെ തര്‍ക്കം നിലനിന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

മുന്‍ ജിസിഡിഎ ചെയര്‍മാന്‍ ആയിരുന്ന എന്‍. വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയോടാണ് ഒരു വോട്ടിന് പരാജയപ്പെട്ടത്. യുഡിഎഫിന് വന്‍ തിരിച്ചടിയാണ് മേയര്‍ സ്ഥാനാര്‍ഥിയുടെ പരാജയം. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍. വേണുഗോപാലിന്റെ പരാജയം യു.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹി എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

ഡല്‍ഹി എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. സമരത്തിന് എതിരെ എയിംസ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.കോടതി ഉത്തരവിനെ മാനിച്ചാണ് സമരം നിര്‍ത്തി വച്ചതെന്ന് നഴ്‌സസ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് യൂണിയന്‍ ഹര്‍ജി നല്‍കും. ആവശ്യങ്ങള്‍ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്‍മാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള […]

Subscribe US Now