കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്ബുരാന്‍ രാമവര്‍മരാജ ഓര്‍മയായി

author

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വലിയ തമ്ബുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ (96) ഓര്‍മയായി. തൃശൂരില്‍ ശ്രീ കേരളവര്‍മ കോളജിനു സമീപത്തെ വസതിയില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം.

സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. തെക്കേടത്ത് കടലായില്‍ നാരായണന്‍ നമ്ബൂതിരിയുടെയും കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവികം കുഞ്ചു കുട്ടി തമ്ബുരാട്ടിയുടെയും മകനാണ്.

കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകം ഗോദവര്‍മ രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് രാമവര്‍മ രാജ വലിയ തമ്ബുരാനായി സ്ഥാനമേറ്റത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ വലിയ തമ്ബുരാനാണ് പ്രമുഖ സ്ഥാനം.

ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ഉത്സവങ്ങളില്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന ചടങ്ങുകള്‍ക്ക് അനുമതി നല്‍കുന്നതു വലിയ തമ്ബുരാനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കെല്ലാം വലിയ തമ്ബുരാന്റെ അനുമതി വാങ്ങാറുണ്ട്‌. ഭാര്യ: പരേതയായ അംബാലിക തമ്ബുരാട്ടി (പന്തളം കൊട്ടാരം) ,മകള്‍: ഐഷ

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയില്‍

കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സ്വര്‍ണ്ണ കള്ളക്കടത്തിനേയും (Gold Smuggling Case) ഡോളര്‍ കടത്തിനേയും കുറിച്ചാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഈ രഹസ്യമൊഴി ലഭിച്ചാല്‍ അന്വേഷണത്തിന് കൂടുതല്‍ എളുപ്പമാവുകയും മാത്രമല്ല കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാനും കഴിയും. ഭരണഘടനാ പദവിയിലുള്ള ഉന്നതര്‍ക്കെതിരെ സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട് എന്ന ആരോപണത്തിനിടയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ഈ […]

You May Like

Subscribe US Now