കൊല്ലം: സീരിയല്‍ താരം ലക്ഷി പ്രമോദിനെതിരെ കുരുക്കു മുറുക്കി പോലീസ്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയാണ് സീരിയല്‍ താരം ലക്ഷി പ്രമോദ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് നടി ഒളിവിലെന്നാണ് റിപ്പോര്‍ട്ട്. നടിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്ത റംസിയും നടി ലക്ഷി പ്രമോദും നല്ല സൗഹൃതത്തില്‍ ആയിരുന്നു. ഈ സൗഹൃദം മുതലെടുത്തു നടി റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച് നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.ഈ കേസിലും നടിക്കെതരിരെ അന്വേഷണം ഉണ്ടായേക്കും. സംഭവത്തില്‍ ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. കേസില്‍ പ്രതിയായ ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്ബത്തികമായി മെച്ചപ്പെട്ടപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയെന്നുമാണു പരാതി ഉയരുന്നത്.