കൊറോണ മനുഷ്യ നിര്‍മ്മിതം തന്നെ; വൈറസ് നിര്‍മ്മിച്ചത് വുഹാന്‍ ലാബെന്ന് ചൈനീസ് ശാസ്ത്രജ്ഞ

author

ബീജിംഗ്: ചൈനയെ വീണ്ടും പ്രതിക്കൂട്ടിലാക്കി ശാസ്ത്രജ്ഞയുടെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ മനുഷ്യര്‍ വികസിപ്പിച്ചതാണെന്ന് ചൈനീസ് ശാസ്ത്രജ്ഞയായ ഡോ. ലീ മെംഗ് യാന്‍ വെളിപ്പെടുത്തി. ശാസ്ത്രീയമായ തെളിവുകള്‍ അപഗ്രഥിച്ചാണ് യാനിന്റെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ ഒരു മാര്‍ക്കറ്റിലെ നനഞ്ഞ പ്രതലത്തില്‍ രൂപ്പപ്പെട്ടതല്ലെന്നാണ് യാന്‍ ഉറപ്പിച്ച്‌ പറയുന്നത്. യാനിന് മുമ്ബ് ചൈനയുടെ അവകാശവാദങ്ങല്‍ തെറ്റാണെന്ന് തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന മൂന്ന് പേരെ കാണാതായിട്ട് മാസങ്ങളായി.

ചൈനാ ഭരണകൂടം എല്ലാം മൂടിവെയ്ക്കുകയാണെന്ന് ആരോപിച്ച യാന്‍ കൊറോണ വൈറസിന്റെ ശാസ്ത്രീയമായ പരിശോധന നടത്തിയ ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊറോണ വൈറസ് പ്രകൃതിയില്‍ നിന്ന് രൂപപ്പെട്ട ഒന്നല്ലെന്നും വുഹാന്‍ ലാബില്‍ വികസിപ്പിച്ചതാണെന്നും യാന്‍ തറപ്പിച്ചു പറയുന്നു. രഹസ്യമായ സ്ഥലത്തിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ക്ക് യാന്‍ അഭിമുഖം നല്‍കിയത്. വൈറസിന്റെ ഉറവിടം എങ്ങിനെയാണെന്ന് അറിഞ്ഞാല്‍ മാത്രമേ ലോകത്തിന് ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താനാകൂ. ഈ വൈറസിന്റെ തുടക്കത്തിന് ഒരു മനുഷ്യ സാദ്ധ്യതയുണ്ട്. അത് വുഹാന്‍ ലാബില്‍ വച്ചാണ് വികസിപ്പിച്ചതും പരീക്ഷിക്കപ്പെട്ടതാണെന്നുമാണ് യാന്‍ സ്ഥിരീകരിച്ചത്. ഹോംങ്കോംഗില്‍ നിന്നും രക്ഷപെട്ട ശേഷമാണ് ഡോ.യാന്‍ അഭിമുഖം നല്‍കിയത്. തന്റെ ഗവേഷണങ്ങളൊന്നും ചൈനീസ് ഭരണകൂടം പരിഗണിച്ചില്ലെന്നും യാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്ന് ഇഡി വിവരങ്ങള്‍ തേടി. ക്വാറന്റീന്‍ ലംഘിച്ച്‌ ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ക്വാറന്റീന്‍ കാലവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെത്തിയത്.ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് ഇഡിയുടെ […]

You May Like

Subscribe US Now