കൊറോണ വൈറസ് പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഓരാള്‍ക്ക് അവശത; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തി

author

വാഷിങ്ടണ്‍ : കൊറോണ വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്ന മൂന്നാംഘട്ട പരിക്ഷണമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

മനുഷ്യരിലെ കൊറോണ വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെ തുടര്‍ന്നാണിതെന്നും കമ്ബനി അറിയിച്ചു.

60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്ബനി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിച്ചു കഴിഞ്ഞു. അമേരിക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്ബനി തീരുമാനിച്ചിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് പരീക്ഷണം നടത്തുന്നത്.

അതേസമയം കൊറോണ വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണ്. മുന്‍കരുതല്‍ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്യൂണിറ്റിയെന്ന സങ്കല്‍പ്പം തന്നെ അപകടകരവും അധാര്‍മികവുമാണ്. വാക്‌സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്യൂണിറ്റി. വാക്‌സിനേഷന്‍ ഭൂരിപക്ഷം പേരില്‍ എത്തിയാല്‍ ബാക്കി ആളുകളില്‍ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇതെന്ന് ഡബ്ല്യുഎച്ച്‌ഒ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രയേസസ് അറിയിച്ചു.

മീസില്‍സ് റുബല്ല വാക്‌സിന്‍ 95 ശതമാനം പേരിലും എത്തിയാല്‍ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂര്‍ണമായും അടയുമെന്ന സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്യൂണിറ്റി. അതല്ലാതെ രോഗം വന്നുപോയാല്‍ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുഎഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തി. കോവിഡ് കാരണമാണ് കോണ്‍സുലേറ്റ് അടച്ചിട്ടിരിക്കുന്നതെന്നാണ് ഔദ്യോഗികമായി നല്‍കിയ വിശദീകരണം. നിലവില്‍ യു എ ഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ കോണ്‍സുലേറ്റില്‍ ഉള്ളൂ. ജീവനക്കാര്‍ക്ക് വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശവും കോണ്‍സുലേറ്റ് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലമായതിനാലാണ് ഓഫീസില്‍ വരേണ്ടാത്തത് എന്ന വിശദീകരണമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയിരുന്നു. വിസ […]

You May Like

Subscribe US Now