കൊലവിളിക്കുന്ന കാട്ടാനകള്‍ക്കിടയില്‍ ബോധമറ്റ് ആറ് മണിക്കൂര്‍. ജെയിംസിനിത് പുനര്‍ജന്മം

author

രാത്രിയില്‍ ഉറക്കത്തിനിടെ ഷെഡ്ഡ് ദേഹത്ത്‌ വീണപ്പോഴാണ് ജെയിംസ് ഞെട്ടിയുണര്‍ന്നത്. ഓടി പുറത്തിറങ്ങിയപ്പോള്‍ ചെന്നുപെട്ടത് കാട്ടാനകളുടെ മുന്‍പില്‍. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരക്കൊമ്ബില്‍ ഉടുപ്പ് ഉടക്കി നിലത്തുവീണുപോയി. എങ്ങനെയൊക്കെയോ പോളിഞ്ഞുകിടന്ന ഷെഡ്ഡിനുള്ളിലേക്ക് നിരങ്ങിക്കയറിയപ്പോഴേക്കും ജെയിംസിന്റെ ബോധം പോയിരുന്നു.

ബോധമറ്റ് കാട്ടാനകളുടെയിടയില്‍ ആറ് മണിക്കൂറോളം കിടന്ന വട്ടവട പഴത്തോട്ടം സ്വദേശി ജെയിംസി(43)ന് ഇത് പുനര്‍ജന്മമാണ്.

പച്ചക്കറി കര്‍ഷകനായ ജെയിംസ് വീട്ടില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍ കാവല്‍ കിടക്കുകയായിരുന്നു. കൃഷിയിടത്തിലെ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവ വന്യമ്യഗങ്ങളില്‍നിന്ന്‌ രക്ഷിക്കുന്നതിനാണ് രാത്രിയില്‍ സ്ഥിരമായി കാവല്‍ കിടന്നിരുന്നത്.

‘സെന്‍സേഷന്‍ ആവണ്ടാ എന്ന് കരുതിയാവും സഹപ്രവര്‍ത്തകന്‍ പേര് മാറ്റി നല്‍കിയത്’; പേര് മാറ്റി കോവിഡ് ടെസ്റ്റിന് വിധേയനായ കെ എസ് യു നേതാവിന്റെ വിശദീകരണം ഇങ്ങനെ

ഉറക്കത്തിനിടെ ബുധനാഴ്ച വെളുപ്പിന് രണ്ടിനാണ് ഷെഡ്ഡ് തകര്‍ന്ന് ദേഹത്ത് വീണത്. ചാടിയെഴുന്നേറ്റ് പുറത്തുകടന്നപ്പോള്‍ ചുറ്റിനും കൊമ്ബന്‍മാരടക്കം ആറ് ആനകള്‍. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഷര്‍ട്ട് ഷെഡ്ഡിന്റെ മരക്കമ്ബിലുടക്കി താഴെ വീണെങ്കിലും അവിടെനിന്ന് ഉരുണ്ട്, തകര്‍ന്നുകിടന്ന ഷെഡ്ഡിനുകീഴിലേക്ക് കയറിയതോടെ ജെയിംസിന് ബോധം നഷ്ടപ്പെട്ടു.

രാവിലെ ഏഴുമണിയായിട്ടും ഭര്‍ത്താവിനെ കാണാഞ്ഞ്‌ ഫോണില്‍ വിളിച്ചിട്ടും വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തിലെത്തിയപ്പോഴാണ് ഷെഡ്ഡ് തകര്‍ന്നുകിടക്കുന്നത്‌ കണ്ടത്.

ഈ സമയവും കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി പടക്കംപൊട്ടിച്ച്‌ ആനകളെ ഓടിച്ചു. തിരച്ചിലിലാണ് ബോധമറ്റുകിടക്കുന്ന ജെയിംസിനെ കണ്ടെത്തിയത്. ജെയിംസിനെ വട്ടവട പി.എച്ച്‌.സി.യിലെത്തിച്ച്‌ പ്രഥമചികിത്സ നല്‍കിയശേഷം ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തോറ്റാലും കസേര വിടില്ലെന്ന സൂചനയുമായി ട്രംപ്, വൈറ്റ് ഹൗസില്‍ കടന്നുകയറുന്നവരെ പുറത്താക്കാനുള്ള ശേഷി യുഎസ്സിനുണ്ടെന്ന് ബൈഡന്‍

നവംബര്‍ 3ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും എളുപ്പത്തില്‍ അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ബാലറ്റുകള്‍ക്കെതിരായ എന്റെ പരാതികള്‍ നിങ്ങള്‍ക്കറിയയാമല്ലോ. ബാലറ്റുകള്‍ ദുരന്തമാണ് – ഒരു വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ ജനത ഇത് സംബന്ധിച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസില്‍ അനധികൃതമായി ഇരിക്കുന്ന കടന്നുകയറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശേഷി യുഎസ് ഗവണ്‍മെന്റിനുണ്ടെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ […]

You May Like

Subscribe US Now