ല്ലം: കുണ്ടറ സ്വദേശിനി മൂന്നു വയസ്സുള്ള മകനൊപ്പം പിന്നാലെ യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലായിരുന്നു മൃതദേഹം. ഇന്നു പുലര്‍ച്ചെ ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്.
വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന് പിള്ളയുടെ മകള്‍ രാഖിയാണ് കഴിഞ്ഞ ദിവസം മൂന്നു വയസ്സുള്ള മകന് ആദിയുമായി അഷ്ടമുടിക്കായലില്‍ ചാടിയത്. ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുണ്ടറ പോലീസ് ആളെ കാണാതായതിന് കേസെടുത്തു. അഷ്ടമുടിക്കായലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിനു ശേഷം മൂന്നു വയസ്സുകാരന് ആദിയുടെ മൃതദേഹവും കണ്ടെടുത്തു. രാഖിക്ക് 23 വയസ്സാണ്. മകന് ആദിക്ക് മൂന്നും.
സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നു സിജു. കായലില്‍ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസിന്‍്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. തോട്ടുംകരയിലെ വീട്ടില്‍ നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ മാറിയാണ് കായല്‍. നേരത്തെ കായല്‍ പരിസരത്ത് താമസിച്ചിരുന്നതിനാല്‍ ഇവിടം യുവതിക്ക് പരിചിതമായിരുന്നു.
രാഖിയുടെയും കുഞ്ഞിന്‍്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുണ്ടറ ISHO ജയകൃഷ്ണന് , ക്രൈം എസ്.ഐ. അജുകുമാര്‍, വനിതാ എസ്.ഐ. ബിനി, SSB എസ്.ഐ. സതീഷ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സുഗുണന്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യുവതിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് നേതൃത്വം നല്‍കിയത്.