കൊവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയംകൊണ്ടടുക്കണം’; സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

author

കൊവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാര്‍പാപ്പ പറയുകയുണ്ടായി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വത്തിക്കാനില്‍ 100 പേര്‍ മാത്രമാണ് പാതിരാ കൂര്‍ബാനയില്‍ പങ്കെടുത്തത്.

കൊവിഡ് പശ്ചാത്തലത്തില്‍ മിതമായ രീതിയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ നടന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 100 പേര്‍ മാത്രമാണ് ചടങ്ങില്‍ ഉള്‍പ്പെട്ടത്. കൊവിഡ് മഹാമാരിയുടെ കാലത്ത് അകന്നിരിക്കുന്നവര്‍ ഹൃദയം കൊണ്ട് അടുക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. സാധാരണയേതിലും രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇത്തവണ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങിയത്. ഇറ്റലിയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് രാത്രിയില്‍ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകള്‍ നേരത്തെയാക്കിയത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തിരക്കുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഒമ്ബത് കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഒമ്ബത് കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും. കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് മോദി വ്യക്തമാക്കിയേക്കും. കൂടാതെ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു സാമ്ബത്തിക സഹായമായ 18,000 കോടി രൂപ നല്‍കും.ഉച്ചയ്ക്ക് വെര്‍ച്വലായി നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണമുണ്ടാകും. വലിയ സ്ക്രീനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.പ്രത്യേകം അച്ചടിച്ച ലഘുലേഖകളും വിതരണം ചെയ്യും. ഉള്ളടക്കം പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതായിരിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി […]

You May Like

Subscribe US Now