കൊവിഡ് കാലത്ത് സിനിമ ഉപേക്ഷിച്ച്‌ നഴ്സായി; നടി ശിഖ പക്ഷാഘാതം വന്ന് കിടപ്പില്‍

author

മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ച സമയത്ത് തന്റെ പഴയ നഴ്സിംഗ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മല്‍ഹോത്രയുടെ വാര്‍ത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ശിഖയേയും കൊവിഡ് ബാധിച്ചു. ഏകദേശം ഒരുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവില്‍ കൊവിഡ് ഭേദമായെങ്കിലും താരമിപ്പോള്‍ പക്ഷാഘാതം വന്ന് കിടപ്പിലാണ്.

മുംബെയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. 2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ല; ഉത്രയുടെ അച്ഛന്‍

കൊല്ലം : അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്ബിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും. വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് കഴിഞ്ഞ ദിവസം ഉത്രയുടെ അച്ഛന്‍ മൊഴി നല്‍കി. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്ബിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. വധക്കേസില്‍ സൂരജ് മാത്രമാണ് […]

You May Like

Subscribe US Now