കൊവിഡ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി: രോഗമുക്തി നിരക്ക് ഉയരാന്‍ സാധ്യത

author

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വര്‍ധിച്ചേക്കും.

കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികള്‍ക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പത്താം ദിവസം തന്നെ ആന്‍്റിജന്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതു മാറിയാല്‍ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാല്‍ അന്നു തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും.

കാറ്റഗറി സിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികള്‍ക്ക് പതിനാലാം ദിവസമായിരിക്കും ആന്റിജന്‍ പരിശോധന. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കൊവിഡ് പരിശോധന ഫലം നെഗറ്റീവായുടന്‍ ഇവരേയും ഡിസ്‌ചാര്‍ജ് ചെയ്യും. കൊവിഡ് രോഗമുക്തി കണക്കില്‍ ദേശീയ ശരാശരിയേക്കാളും ഏറെ താഴെയാണ് കേരളം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥ്റസില്‍ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് കോടതി; പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കോടതി. ക്രമസമാധാനത്തിന്‍്റെ പേരിലാണെങ്കിലും അര്‍ധ രാത്രിയില്‍ മൃതദേഹം സംസ്‌കരിച്ച നടപടി പ്രഥമ ദൃഷ്ടിയില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍്റെയും മനുഷ്യാവകാശത്തിന്‍്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഏറ്റവും കുറഞ്ഞ പക്ഷം മാന്യമായ സംസ്കാരത്തിനെങ്കിലും പെണ്‍കുട്ടിയ്ക്ക് അര്‍ഹതയുണ്ടെന്നു നിരീക്ഷിച്ച കോടതി പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന മുന്നറിയിപ്പും നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വാദം കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് […]

You May Like

Subscribe US Now