കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രാപ്തിയെന്ന് ആസ്ട്രസെനിക

author

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്ബനി ആസ്ട്രസെനിക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാത്പി 90 ശതമാനം ആണെന്ന് കമ്ബനി അവകാശപ്പെട്ടു. ബ്രിട്ടണിലും ബ്രസീസിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്ബനിയുടെ വെളിപ്പെടുത്തല്‍.

ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനം ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്ബനി പറയുന്നു.

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്‌സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനല്‍കുന്നതായി ആസ്ട്രസെനിക മേധാവി പാസ്‌കല്‍ സോറിയോട്ട് അറിയിച്ചു.

അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്ബനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കന്‍ കമ്ബനിയായ മൊഡേര്‍ണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രദമാണെന്നും കമ്ബനി അവകാശപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും

തൃശൂര്‍: ചീയാരത്ത് പെണ്‍കുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി നീതുവിനെ കൊന്ന കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനാണ് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് പ്രതി നീചകൃത്യം ചെയ്തത്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിലാണ് […]

You May Like

Subscribe US Now