തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമുയരുന്നു. കൊവിഡിന്റെ അതിവ്യാപനം വലിയവെല്ലുവിളിയാണുയര്ത്തുന്നത്. കേരളത്തില്‍ കെ.ടി ജലീലിന്റെ രാജിയിലൂന്നിയുള്ള സമരമുറകള്കൂടിയായതോടെ രോഗം ഇനിയും പരിധിവിടുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍. അതിനാല്‍ തെരഞ്ഞെടുപ്പും നീട്ടിവെക്കാനാണ് സാധ്യത.
നേരത്തെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം 5000 അടുത്തിരിക്കുകയാണ്. ഇതോടെ നിലപാടു മാറ്റത്തിനു അധികൃതരും നിര്‍ബന്ധിതരാകുകയാണ്. നീട്ടിവെക്കണമെന്നതാണ് ഉയരുന്ന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവിദഗ്ധര്‍, പൊലിസ് തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. അതിനുശേഷമാകും തീയതി പ്രഖ്യാപിക്കുക.
നവംബര്‍ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത.
തിരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സര്‍ക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമെടുക്കുക.