കോട്ടയത്ത് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി

author

ഏറ്റുമാനൂര്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേല്‍ മേരി(49) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ടോമിയെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

വാര്‍ക്കപ്പണിക്കാരനായ ടോമിയും മേരിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ മേരിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഇരിട്ടിയിലുള്ള സഹോദരനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ ടോമിയുടെ അയല്‍വാസികളെ വിളിച്ച്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

അയല്‍വാസികള്‍ ടോമിയുടെ വീട്ടിലെത്തിയപ്പോള്‍ മേരി രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച്‌ ഏറ്റുമാനൂര്‍ പൊലീസെത്തി ടോമിയെ കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടത്തി കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കായി എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആശ്വാസം; 1700 പേര്‍ക്ക് ജോലി സ്ഥിരപ്പെടുത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസിയില്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. 10 വര്‍ഷത്തിലേറെ സര്‍വീസുള്ള 1700 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു നിയമോപദേശം തേടി കെ.എസ്.ആര്‍.ടി.സി. പിഎസ്‌സിയില്‍ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ജോലിക്കു കയറിയവരാണിവര്‍. കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികയിലുള്ളവരെയാണു കൂടുതലും സ്ഥിരപ്പെടുത്തുക. 10 വര്‍ഷം സര്‍വീസ് തികയാത്ത എംപാനല്‍ ജീവനക്കാരെ കെഎസ്‌ആര്‍ടിസി ആരംഭിക്കുന്ന സ്വിഫ്റ്റ് എന്ന കമ്ബനിയിലേക്കു മാറ്റും. എക്സ്‌പ്രസ്, വോള്‍വോ, ജന്റം, ഡീലക്‌സ് തുടങ്ങിയ എ ക്ലാസ് ബസുകളുടെ സര്‍വീസുകള്‍ക്കായി തുടങ്ങുന്നതാണ് […]

Subscribe US Now