‘കോണ്‍ഗ്രസും ആര്‍‌.ജെ.‌ഡിയും ബീഹാര്‍ ജനതയെ വഞ്ചിച്ചു’: ബിഹാറില്‍ അപ്രതീക്ഷിത നീക്കവുമായി ഒവൈസി

author

പാട്ന: ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച്‌ ബി.ജെ.പിക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. കോണ്‍ഗ്രസും ആര്‍‌.ജെ.‌ഡിയും ചേര്‍ന്ന് ബീഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ‌ഒവൈസി പറഞ്ഞു.

ജെ.ഡി(യു)-ബിജെപി-ആര്‍‌.ജെ.ഡി- കോണ്‍ഗ്രസ് എന്നിവരില്‍ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ ശബ്ദം ബിഹാറില്‍ ഉയരേണ്ടത് ആവശ്യമാണ്. ഇവരുടെ ഭരണത്തില്‍ സംസ്ഥാനത്ത് ഇത് വരെ യാതൊരു വികസനവും സംഭവിച്ചിട്ടില്ലെന്നും ഒവൈസി പറഞ്ഞു. കോണ്‍സഗ്രസിനെതിരായ ആരോപണം ബി.ജെ.പിക്ക് അനുകൂലമാകുമോ എന്നാണ് ചില രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇതിനൊപ്പം രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലയായ സീമാഞ്ചല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് നീതി നല്‍കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആര്‍‌.ജെ.ഡിയ്ക്കും താന്‍ ഒരു ശല്യമായി മാറിയെങ്കില്‍ താന്‍ എന്തെങ്കിലും നാടിന് വേണ്ടി ചെയ്യുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.ബിഹാരി മുസ്ലീങ്ങള്‍ എന്തിന് കോണ്‍ഗ്രസ്- ആര്‍‌.ജെ.‌ഡി പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കണമെന്നും അസദുദ്ദീന്‍ ‌ ഒവൈസി ചോദിച്ചു.

അതേസമയം ബി.ജെ.പി.യെ എല്ലായ്പ്പോഴും എതിര്‍ക്കുകയാണെന്നും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഒവൈസി വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്ബ് പ്രവര്‍ത്തനം ആരംഭിച്ച എ.ഐ.എം.ഐ.എം പാര്‍ട്ടി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തിനിടെ വളരെ പെട്ടന്നാണ് സ്വാധീനം നേടിയത്. 243 സീറ്റുകളുള്ള ബീഹാര്‍ നിയമാസഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലേക്ക് മാത്രമാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്ന തു​ക​യു​ടെ പ​രി​ധി കൂട്ടി . നി​ല​വി​ലു​ള്ള പ​രി​ധി​യു​ടെ പ​ത്ത് ശ​ത​മാ​ന​മാ​ണ് ഉയര്‍ത്തിയിരിക്കുന്നത് . കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ് പ​രി​ധി വര്‍ധിപ്പിച്ചത് . ഇ​തോ​ടെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് 77 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാം. നേ​ര​ത്തെ പ​രി​ധി 70 ല​ക്ഷ​മാ​യി​രു​ന്നു. ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്ന തു​ക 54 ല​ക്ഷ​ത്തി​ല്‍നി​ന്ന് 59 ല​ക്ഷ​മാ​ക്കി. നി​യ​മ​സ​ഭാ […]

You May Like

Subscribe US Now