ന്യൂഡല്‍ഹി: ‘ദരിദ്ര വിഭാഗങ്ങളുടെയും കര്‍ഷകരുടെയും സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരുടെയും ഉന്നമനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, കര്‍ഷകരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ല’. കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു . കര്‍ഷകരുടെ താത്പര്യങ്ങളെ അപകടത്തിലാക്കുകയാണ് കോണ്‍ഗ്രസെന്നും കര്‍ഷകരുടെ ദുരവസ്ഥയില്‍ കോണ്‍ഗ്രസിന് പ്രയോജനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.