കോതമംഗലം പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് സഭയുടെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

author

കോതമംഗലം പള്ളി ഏറ്റെടുക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളി ഏറ്റെടുക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയും, എറണാകുളം ജില്ലാ കളക്ടറും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ മറ്റൊരു ഹര്‍ജിയും കോടതി പരിഗണിക്കും.

വിധി നടപ്പിലാക്കുന്നതില്‍ ഇരു സഭകളുമായി ധാരണയായെന്ന ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലം കളവാണെന്നും, സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലെ ആവശ്യം. അതേസമയം, സര്‍ക്കാര്‍ നിലപാടില്‍ സിംഗിള്‍ ബെഞ്ച് വീണ്ടും വാദം കേട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലും ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍

കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലും ഇനി മുതല്‍ സീറ്റ് റിസര്‍വേഷന് സൗകര്യം. കെഎസ്‌ആര്‍ടിസിയുടെസ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. റിസര്‍വേഷന്‍ ആവശ്യമുള്ള യാത്രക്കാര്‍ക്ക്ബസില്‍ വച്ച്‌ തന്നെ 5 രൂപ വിലയുള്ള കൂപ്പണ്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാരില്‍ നിന്ന് വാങ്ങാം. ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍ , വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലുംമടക്കയാത്രയില്‍ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി.രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍തിരിച്ചുള്ള […]

You May Like

Subscribe US Now