എറണാകുളം : കോതമംഗലത്ത് പത്താം വാര്‍ഡില്‍ വൃദ്ധനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി . കുട്ടമ്ബുഴ സ്വദേശി കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ്ഗുരുതരാവസ്ഥയില് കാണപ്പെട്ടത് . മാനസിക വെല്ലുവിളിയുള്ള ഗോപിയെ വീട്ടുകാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട് . സഹോദരന്മാര് സമീപത്ത് താമസിക്കുന്നുണ്ടെന്നും വിവരം.
കാലിലെ വ്രണം പുഴുവരിക്കുന്ന രീതിയില്‍ വീട്ടുവരാന്തയിലാണ് അവിവാഹിതനായ ഗോപിയെ കണ്ടെത്തിയത് . മാമലക്കണ്ടത്തേക്കുള്ള യാത്രക്കിടെ വഴിയാത്രക്കാരന് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നേരത്തെ ഗോപി വീണ് കാലില്‍ മുറിവുണ്ടായിരുന്നു എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല . വാര്‍ഡ് മെമ്ബറും ആശ വര്‍ക്കറും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ശേഷം വീണ്ടും വീണ ഗോപിയുടെ മുറിവ് വ്രണമായി . ഇപ്പോള്‍ ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലാണ് ഗോപി .
ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്ന് മെമ്ബര്‍ മാരിയപ്പന് പറഞ്ഞു. പഞ്ചായത്ത് ആശുപത്രിയില്‍ കൊണ്ടുപോകും . കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയാല്‍ ആശുപത്രിയില്‍ കൂടെ നില്ക്കാന് ആളില്ലെന്നും മാരിയപ്പന് പറഞ്ഞു .