‘കോവിഡിനെ തുടര്‍ന്ന്​ പാര്‍ലമെന്‍റ്​ സമ്മേളനം ഒഴിവാക്കി, ഇപ്പോള്‍ ബംഗാളില്‍ റാലി’; അമിത്​ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച്‌​ പ്രശാന്ത്​ ഭൂഷണ്‍

author

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദ​ര്‍ശനത്തെ വിമര്‍ശിച്ച്‌​ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍. കോവിഡ്​ 19നെ തുടര്‍ന്ന്​ പാര്‍ലമെന്‍റ്​ സെക്ഷനുകള്‍ ഒഴിവാക്കി, പകരം കോവിഡ്​ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബംഗാളില്‍ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ തെ​രഞ്ഞെടുപ്പിന്‍റെ ഭാഗമായി എല്ലാ രാഷ്​ട്രീയ അധാര്‍മികതയും കീറിയെറിഞ്ഞ്​ എല്ലാ പാര്‍ട്ടികളില്‍നിന്നും ബി.ജെ.പി നേതാക്കളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്​. കോവിഡ്​ 19നെ തുടര്‍ന്ന്​ പാര്‍ലമെന്‍റ്​ സമ്മേളനം ഒഴിവാക്കിയ അമിത്​ഷാ മാസ്​കും സാമൂഹിക അകലവുമില്ലാതെ റാലികള്‍ സംഘടിപ്പിക്കുന്നു.​കോവിഡ്​ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു. മോദിയുടെയും അമിത്​ ഷായുടെയും ബി.ജെ.പി ജനാധിപത്യത്തെ കീറിയെറിയുകയാണ്​ -പ്രശാന്ത്​ ഭൂഷന്‍ ട്വീറ്റ്​ ചെയ്​തു.

അമിത്​ ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്‍റെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത്​ ഭൂഷന്‍റെ ട്വീറ്റ്​. അതില്‍ മാസ്​കില്ലാതെ റാലിയില്‍ അമിത്​ ഷായും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാവ്​ സുവേന്ദു അധികാരിയും നില്‍ക്കുന്ന ചിത്രവും കാണാം.

ബംഗാള്‍ പിടിക്കാനുള്ള നീക്കത്തിന്‍റെ ഫലമായാണ്​ അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദ​ര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ അമിത്​ ഷായുടെ റാലിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശസ്ത്രക്രിയ കൂടാതെ സൂചി പുറത്തെടുത്ത് ഡോക്ടര്‍മാര്‍; വീണ്ടും പേരെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: കൃത്യനിര്‍വഹണത്തില്‍ വീണ്ടും വിസ്മയിപ്പിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ്. ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്താണ് മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗം ഇത്തവണ ശ്രദ്ധനേടുന്നത്. ഒ.ജി.ഡി എന്‍ഡോസ്‌കോപ്പി സെന്ററിലൂടെയാണ് ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്.മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്. ഒരാഴ്ച മുമ്ബായിരുന്നു സംഭവം.മലപ്പുറം സ്വദേശിയായ 13 കാരന്‍ ശക്തമായ വയറുവേദന യുമായാണ് ആശുപത്രിയിലെത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ടില്‍ നിന്നും ആമാശയത്തിലെ സൂചി […]

Subscribe US Now