കോവിഡിനെ പിടിച്ചുകെട്ടാന്‍ റഷ്യ ; സ്പുട്‌നിക് വിയ്ക്ക് ശേഷം രണ്ടാം കോവിഡ് വാക്‌സിന് അനുമതി നല്‍കി രാജ്യം

author

കോവിഡ് വാക്‌സിനെതിരായ പോരാട്ടത്തില്‍ മറ്റൊരു കൊറോണ വൈറസ് വാക്‌സിന് റെഗുലേറ്ററി അനുമതി നല്‍കി റഷ്യ. റഷ്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയ്ക്ക് ശേഷം അനുമതി നല്‍കുന്ന വാക്‌സിന് എപിവാക് കൊറോണ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റെഗുലേറ്ററി അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ കൂടിയാണ് സ്പുട്‌നിക് വി.

‘എനിക്ക് ഒരു നല്ല വാര്‍ത്തയുണ്ട്. നോവോസിബിര്‍സ്‌ക് ആസ്ഥാനമായുള്ള വെക്ടര്‍ സെന്റര്‍ രണ്ടാമത്തെ കൊറോണ വൈറസ് വാക്‌സിന്‍ എപിവാക് കൊറോണ രജിസ്റ്റര്‍ ചെയ്തു,’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

സൈബീരിയ ആസ്ഥാനമായുള്ള വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത എപിവാക് കൊറോണ സെപ്റ്റംബറില്‍ മനുഷ്യ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. മനുഷ്യ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, ഈ വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം ഇനിയും ആരംഭിച്ചിട്ടില്ല.

ഒന്നും രണ്ടും വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിദേശ പങ്കാളികളുമായി ഞങ്ങള്‍ സഹകരിക്കുന്നത് തുടരുകയാണെന്നും വിദേശത്ത് ഞങ്ങളുടെ വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുമെന്നും പുടിന്‍ പറഞ്ഞു.

‘നോവോസിബിര്‍സ്‌ക് ആസ്ഥാനമായുള്ള വെക്ടര്‍ സെന്റര്‍ രണ്ടാമത്തെ കൊറോണ വൈറസ് വാക്‌സിന്‍ എപിവാക് കൊറോണ രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ റഷ്യന്‍ വാക്‌സിന്‍ പോലെയല്ല, അഡിനോവൈറസ് വെക്റ്റര്‍ അധിഷ്ഠിത വാക്‌സിനായ സ്പുട്‌നിക് വിയില്‍ നിന്ന് വ്യത്യസ്തമായി, പുതിയത് പെപ്‌റ്റൈഡിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിന്തറ്റിക് വാക്‌സിന്‍ ആണ്,’ റഷ്യന്‍ സര്‍ക്കാര്‍ പറഞ്ഞു.

മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി, ഓഗസ്റ്റില്‍ റഷ്യയില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടിയിരുന്നു. എപിവാക് കൊറോണയെപ്പോലെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് മുമ്ബാണ് സ്പുട്‌നിക് വി രജിസ്റ്റര്‍ ചെയ്തത്. സ്പുട്നിക് വിയുടെ ഒരു മനുഷ്യ പരീക്ഷണം നിലവില്‍ മോസ്‌കോയില്‍ നടക്കുന്നുണ്ട്.

പുതിയ വാക്‌സിന്‍ ആയ എപിവാക് കൊറോണയുടെ മനുഷ്യ പരീക്ഷണം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആരംഭിക്കുമെന്നും അതില്‍ 30,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നും ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപ, പ്ലസ് ടു പാസ്സായവര്‍ക്ക് 25000 ; ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

പട്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച്‌ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി വമ്ബന്‍ ക്യാമ്ബയിനുകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഒപ്പം അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വമ്ബന്‍ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. നേരത്തെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബീഹാറില്‍ മികച്ച […]

You May Like

Subscribe US Now