കോവിഡ് പോസിറ്റീവായവര്‍ക്ക് ആറ് മാസത്തേക്ക് രോഗം വരാനുള്ള സാധ്യത കുറവ്; ആശങ്കള്‍ അകറ്റി പുതിയ പഠന റിപ്പോര്‍ട്ട്

author

ലണ്ടന്‍: ലോകമെമ്ബാടും കോവിഡ് ബാധിച്ച 5.1 കോടിയോളം രോഗികള്‍ക്ക് ആശ്വാസവുമായി പുതിയ പഠനം. കോവിഡ് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തല്‍.

രോഗം ഭേദമായ ചിലര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ മേഖല ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അകറ്റി കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് പഠനം അവകാശപ്പെടുന്നു.

‘ഇതൊരു സന്തോഷ വാര്‍ത്തയാണ്. കോവിഡ് ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ഹ്രസ്വ കാലത്തേക്കെങ്കിലും രോഗം വീണ്ടും വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വീണ്ടും രോഗം പിടിപെടാതിരിക്കാനുള്ള പരിരക്ഷയുണ്ട്. നിലവില്‍ ആന്റിബോഡിയുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ യാതൊരു രോഗ ലക്ഷണവും കണ്ടെത്താന്‍ സാധിച്ചില്ല’- ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസര്‍ ഡേവിഡ് ഐര്‍ പറഞ്ഞു.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള 30 ആഴ്ച കാലയളവില്‍ നടത്തിയ പഠനത്തില്‍ ആന്റിബോഡി ഇല്ലാത്ത 11,052 പേരില്‍ 89 പേര്‍ക്ക് രോഗ ലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല. ആന്റിബോഡിയുള്ളവര്‍ക്ക് ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കും -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരി സമ്ബദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എണ്ണ ശുദ്ധീകരണത്തിനുള്ള ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സാധിക്കുംവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. ഊര്‍ജ്ജ ഉപഭോഗത്തില്‍ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയര്‍ത്തുന്നതിനും ഇന്ത്യ ലക്ഷ്യംവെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജശേഷി 2022ഓടെ 175 ജിഗാവാട്സ് ആയും […]

You May Like

Subscribe US Now