കോവിഡ് പ്രതിരോധം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

author

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധം, വാക്‌സിന്‍ വിതരണം തുടങ്ങിയവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. നാളെ രാവിലെ 10 മണിയ്ക്കാണ് യോഗം തുടങ്ങുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം നടക്കുന്നത്.

കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുന്നതാണ്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് അന്‍പതിനായിരത്തിന് അടുത്തേക്ക് താഴ്‌ന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് തരംഗം ഉണ്ടായിരിക്കുകയാണ്.

ഇതേത്തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുവരെയായി 91 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായി സര്‍ക്കാരിന്റെ കരിനിയമത്തിനെതിരേ ബിജെപി നിയമനടപടിക്ക്; പോലീസ് നിയമ ഭേദഗതിക്കെതിരേ കെ.സുരേന്ദ്രന്‍ ഇന്ന് ഹര്‍ജി നല്‍കും

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാല്‍ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. ഏതെങ്കിലും […]

You May Like

Subscribe US Now