കോവിഡ് പ്രതിസന്ധികാരണം ജോലി പോയി; നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി; നവനീതിനെ തേടിയെത്തി 7.3 കോടിയുടെ ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറി

author

യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച്‌ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്.

ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി യുവാവിന് സ്വന്തമായിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ആശങ്കയിലായ നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയുടെ ലോട്ടറി സമ്മാനമടിച്ചിരിക്കുന്നത്.

നാലു വര്‍ഷമായി അബുദാബിയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടര്‍ന്ന് ഈ കമ്ബനിയില്‍ ജോലി നഷ്ടമായി. ഡിസംബര്‍ 28നാണ് അവസാന പ്രവര്‍ത്തി ദിനം.

ഇതിനിടെയാണ് ഭാഗ്യ ദേവത കോടികളുമായി തേടിയെത്തിയത്. പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ചെന്ന ഫോണ്‍കോള്‍ വന്നത്. നവനീത് സജീവ് സുഹൃത്തുക്കളുമായ നാല് പേര്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്. കാസര്‍കോട് സ്വദേശിയായ നവനീത് ഒരു വയസുള്ള കുഞ്ഞിന്റെ അച്ഛനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തളളിക്കളയാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും അഭിപ്രായം തേടും. പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച്ച ചേരാനാണ് സാധ്യത. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ മാത്രമാകും സംസാരിക്കുക. മറ്റു ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം […]

You May Like

Subscribe US Now