കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ആചാരപരമായി നവ രാത്രി എഴുന്നള്ളത്ത്

author

തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 13ന് വിഗ്രഹങ്ങള്‍ ശുചീന്ദ്രത്ത് നിന്നും പദ്മനാഭപുരത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ കന്യാകുമാരി ജില്ലാഭരണകൂടം സ്വീകരിക്കും. 14ന് പദ്മനാഭപുരത്ത് നിന്നും കുഴിത്തുറയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും.

ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടു വരുന്ന പല്ലക്കുകളും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാവുന്നതാണ് എന്ന് തന്ത്രിയും ബ്രാഹ്‌മണസഭയും അറിയിച്ചു. ഇതേ തുടര്‍ന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം നാല് പേര്‍ വീതം എടുക്കുന്ന പല്ലക്കുകളില്‍ സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കും. തന്ത്രിയുമായും കൊട്ടാരം പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് ബ്രാഹ്‌മണ സഭ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെയും നവരാത്രി ട്രസ്റ്റുകളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഇവയാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എഴുന്നള്ളത്ത് നടത്തേണ്ടതിനാല്‍ വഴിയിലുള്ള സ്വീകരണവും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു.

റോഡില്‍ തിരക്ക് കുറഞ്ഞ സമയങ്ങളിലാകും എഴുന്നള്ളത്ത് നടത്തുക. 15ന് രാവിലെ ആറ് മണിക്ക് കുഴിത്തുറയില്‍ നിന്നും എഴുന്നള്ളത്ത് ആരംഭിച്ച്‌ രാവിലെ 8.30ന് കളിയിക്കാവിളയില്‍ എത്തും. അവിടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം ഒന്‍പത് മണിക്ക് തിരിച്ച്‌ 12 മണിക്ക് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എത്തും. നെയ്യാറ്റിന്‍കര നിന്നും 16ന് രാവിലെ 5.30ന് തിരിച്ച്‌ ഒന്‍പത് മണിക്ക് കരമനയില്‍ എത്തും. അവിടെ നിന്നും മൂന്ന് മണിക്ക് തിരിച്ച്‌ നാല് മണിക്ക് കോട്ടക്കകത്ത് എഴുന്നളത്ത് എത്തിച്ചേരുന്നതാണ്.

ശാന്തിക്കാരെയും പല്ലക്ക് എടുക്കുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മുന്‍കൂറായി കോവിഡ് ടെസ്റ്റിന് വിധേയരാകും. യോഗത്തിലെ തീരുമാനങ്ങള്‍ക്ക് കൊട്ടാരം പൂര്‍ണ പിന്തുണ അറിയിച്ചു. അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനുള്ള നന്ദി ബ്രാഹ്‌മണ സഭയും അറിയിച്ചു. യോഗത്തില്‍ മേയര്‍ കെ ശ്രീകുമാര്‍, ശശി തരൂര്‍ എംപി, എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, ഐബി സതീഷ്, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കന്യാകുമാരി സബ് കളക്ടര്‍, കേരള പോലീസ്, തമിഴ്‌നാട് പോലീസ് കൊട്ടാരം പ്രതിനിധി, ബ്രാഹ്‌മണസഭ, നവരാത്രി ട്രസ്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

35 ലക്ഷം പുതിയ ഉപയോക്താക്കളുമായി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്; Viക്ക് നഷ്ടമായത് 37 ലക്ഷം പേരെ

രാജ്യത്തെ ആകെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റവുമായി . ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോക്ക് ലഭിച്ചത് 35 ലക്ഷം പുതിയ ഉപയോക്താക്കളെന്ന് ട്രായിയുടെ കണക്കുകള്‍. അതേസമയം, ലയിച്ചുണ്ടായ പുതിയ ബ്രാന്‍ഡ് ക്ക് ഇക്കാലയളവില്‍ നഷ്ടമായത് 37 ലക്ഷം ഉപയോക്താക്കളെ. ഇതോടെ ജിയോയുടെ വിപണി പങ്കാളിത്തം 35.03 ശതമാനമായി ഉയര്‍ന്നു. – ട്രായിയുടെ കണക്ക് പ്രകാരം രാജ്യത്തെ മൂന്നാമത്തെ മൊബൈല്‍ സേവനദാതാക്കളായ ‘വീ’ യ്ക്ക് 26.34 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. […]

You May Like

Subscribe US Now