കോവിഡ് മുക്തനായ തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു

author

ഹൈദരാബാദ് : തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കോവിഡ് രോഗമുക്തനായ നരസിംഹ റെഡ്ഡി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ തകരാറാണ് മരണ കാരണമായതെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചശേഷമുള്ള ആദ്യ ആഭ്യന്തരമന്ത്രിയാണ് നയനി നരസിംഹറെഡ്ഡി.

2014 മുതല്‍ 2018 വരെയാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവു കൂടിയാണ്. നരസിംഹ റെഡ്ഡിയുടെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു, ഡോക്‌ടറെ കണ്ടിട്ടേയില്ല'; മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോ​ഗിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനില്‍കുമാര്‍ രം​ഗത്ത്. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയിരുന്നില്ല. ആശുപത്രി അധികൃതര്‍ തന്റെ കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു. ചികിത്സയ്‌ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആശുപത്രിയില്‍ ഡോക്‌ടറെ കണ്ടിട്ടേയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. അതേസമയം അനില്‍കുമാറിന് നേരിട്ട കടുത്ത അവഗണനയ്‌ക്ക് നഷ്‌ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അനില്‍കുമാറിന്റെ മകള്‍ പറഞ്ഞു.

You May Like

Subscribe US Now