ന്യൂഡല്‍ഹി: ഓക്സ്ഫഡ് വാക്സിന് ജനങ്ങളില്‍ നേരിട്ട് പരീക്ഷിക്കുന്നത് അടിയന്തര സാഹചര്യം പരിഗണിച്ചു മാത്രമായിരിക്കുമെന്നും ആദ്യം ഘട്ടത്തില്‍ എമര്‍ജന്‍സി ഓതറൈസേഷന്‍ മതിയാകുമെന്നും വിദഗ്ധ സമിതി വിലയിരുത്തി.
വാക്സിന് എത്രത്തോളം ഫലപ്രദമാണെന്നുള്ളത് അറിയാന്‍ സമയം എടുക്കുമെന്ന സാഹചര്യത്തില്‍ വളരെ കരുതലോടെ വേണം വാക്സിനേഷന് നല്കാന് എന്ന് സമിതി പറയുന്നു.
രാജ്യത്ത് ഡിസംബറില്‍ പത്ത് കോടി കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ വാക്സിന് കോവിഡിനെ പൂര്‍ണമായും പ്രതിരോധിക്കുമെന്നാണ് വിലയിരുത്തല്‍.
വാക്സിന് ഉത്പാദിപ്പിക്കുന്നതിന് ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം വാങ്ങാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീക്കം. ആദ്യം ഉത്പാദിപ്പിക്കുന്നവയില്‍ നിന്ന് തന്നെ ഇന്ത്യക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പുനവാല പറഞ്ഞിരുന്നു.