കോവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും നല്‍കില്ല-സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

author

മുംബൈ: പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ വരുന്ന കോവിഡ് വാക്‌സിന്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് സൂചന.18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളില്‍ ഉള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.കേന്ദ്രസര്‍ക്കാര്‍ എത്ര വാക്‌സിന്‍ ഡോസ് വാങ്ങുമെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങുമെന്നാണ് സൂചനയെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി പാക് യുവതി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി പാക് യുവതി രംഗത്ത്. പാകിസ്ഥാന്‍ ചാനലായ ’24 ന്യൂസ് എച്ച്‌ഡി ‘ശനിയാഴ്ച യൂട്യൂബില്‍ സംപ്രേഷണം ചെയ്ത പത്രസമ്മേളനത്തില്‍, വിവാഹത്തെക്കുറിച്ച്‌ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് ബാബര്‍ തന്നെ 10 വര്‍ഷമായി ചൂഷണം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന് യുവതി അവകാശപ്പെട്ടു. “ബാബര്‍ ഒരു ക്രിക്കറ്റ് കളിക്കാരന്‍ പോലുമില്ലാത്ത കാലം മുതല്‍ ഞങ്ങള്‍ ഒരു നീണ്ട ബന്ധം പങ്കിടുന്നു. അദ്ദേഹം എന്റെ സ്കൂള്‍ സഹപ്രവര്‍ത്തകനായിരുന്നു, […]

You May Like

Subscribe US Now