ജനീവ: വാക്സിന് കണ്ടു പിടിച്ചത് കൊണ്ട് മാത്രം കോവിഡ് തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. അഞ്ചര കോടിയിലധികം പേരെ ബാധിക്കുകയും, 13 ലക്ഷത്തോളം ജീവനുകള്‍ കൈവരുകയും ചെയ്ത കൊറോണ വൈറസിന്റെ പോക്കിനെ അത്രയെളുപ്പം ഇല്ലാതാക്കാനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു. വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് വാക്സിന്. നിലവിലുള്ള മറ്റുള്ളവയ്ക്കൊപ്പം ഇവയും ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. അല്ലാതെ അവയ്ക്കു പകരമാകില്ല വാക്സിനുകളെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് സ്വന്തം നിലക്ക് മഹാമാരിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം ബി രാജേഷിന് കൊവിഡ്; പാലക്കാട് സി പി എമ്മില്‍ ആശങ്ക
Tue Nov 17 , 2020
പാലക്കാട്: സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിച്ചിരുന്ന രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചത് പാര്‍ട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്. എം ബി […]
