കോ​ട്ട​യ​ത്ത് കൂ​ടു​ത​ല്‍ സീ​റ്റ് വേ​ണ​മെ​ന്ന് ജോ​സ് പ​ക്ഷം: ഉ​ട​ക്കു​മാ​യി സി​പി​ഐ; ഇ​ട​ത് മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പ്ര​തി​സ​ന്ധി​യി​ല്‍

author

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ട​ത് മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പ്ര​തി​സ​ന്ധി​യി​ല്‍. ജോ​സ് പ​ക്ഷം കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ശ​ക്തി​ക്ക് അ​നു​സ​രി​ച്ച്‌ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​ഐ​യും സി​പി​എ​മ്മും വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ജോ​സ് വി​ഭാ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

22 ഡി​വി​ഷ​നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 12 സീ​റ്റു​ക​ളാ​ണ് ജോ​സ് പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഒ​ന്‍​പ് സീ​റ്റ് ന​ല്‍​കാ​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. പ​ത്ത് സീ​റ്റി​ലാ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്.

അ​ഞ്ച് സീ​റ്റി​ല്‍ മ​ത്സ​രി​ച്ചി​രു​ന്ന സി​പി​ഐ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി ഒ​രു സീ​റ്റ് വി​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​പ്പോ​ള്‍ നാ​ല് സീ​റ്റ് മാ​ത്ര​മാ​ണ് സി​പി​ഐ​ക്കു​ള്ള​ത്. എ​ന്നാ​ല്‍ സി​പി​ഐ ഒ​രു സീ​റ്റ് കൂ​ടി വി​ട്ട് ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഒ​ന്‍​പ​ത് സീ​റ്റ് കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കു. പ​ക്ഷെ സി​പി​ഐ അ​തി​ന് ത​യാ​റ​ല്ല.

അ​വ​കാ​ശ​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ചാ​ല്‍ പാ​ലാ ന​ഗ​ര​സ​ഭ ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ത​നി​ച്ച്‌ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സി​പി​ഐ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. സി​പി​ഐ​യു​ടെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന് ന​ട​ക്കും. യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇനി മുതല്‍ മാസ്ക്കില്ലെങ്കില്‍ പിഴ 500 രൂപ : കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക ഉയര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴ കുത്തനെ ഉയര്‍ത്തി. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവര്‍ക്ക് ഉള്ള പിഴ 200-ല്‍ നിന്നും 500 രൂപയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. പൊതുസ്ഥലത്ത് വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്നും 500 ആയി ഉയര്‍ത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ പിഴയ്ക്കു പുറമേ നിയമനടപടികളും നേരിടേണ്ടതായിവരും. പലയിടങ്ങളിലും ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴത്തുക ഉയര്‍ത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ നേരത്തെ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി […]

You May Like

Subscribe US Now