കോ​വി​ഡ് പ്ര​തി​സ​ന്ധി; ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും

author

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ച​ര്‍​ച്ച ന​ട​ത്തും. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

നി​ല​വി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ചും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സാം​സ്‌​കാ​രി​ക​വും രാ​ഷ്ട്രി​യ​വു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ 100 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാം.

രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ത​ട​യു​വാ​ന്‍ വേ​ണ്ട പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട മാ​ര്‍​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​രും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത വകയില്‍ സര്‍ക്കാരിന് നഷ്ടം കോടികള്‍ : ആറുമാസത്തിനിടെ പറന്നത് വെറും അഞ്ചു തവണ

തിരുവനന്തപുരം : കേരള പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആകെ അഞ്ചു പ്രാവശ്യമാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഹെലികോപ്റ്റര്‍ പറന്നിട്ടുള്ളത്. പത്തു കോടിയിലധികം രൂപ ഈ ഹെലികോപ്റ്ററിന് സര്‍ക്കാര്‍ വാടക നല്‍കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഹെലികോപ്റ്റര്‍ വാടകയുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴാണ് ഹെലികോപ്റ്റര്‍ വാടകയുടെ പേരിലുള്ള സര്‍ക്കാര്‍ ധൂര്‍ത്ത്. […]

You May Like

Subscribe US Now