തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കോവിഡ് പരിശോധനയ്ക്ക് വ്യാജവിലാസമാണ് നല്‍കിയതെന്ന ആരോപണത്തില്‍ ട്രോളുമായി മന്ത്രി . ‘ചായകുടിച്ചാല്‍ കാശ് അണ്ണന് തരും; കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും’ – മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കെ.എസ്.യുവിനെ കളിയാക്കി #KovidSpreadingUnion എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരാണ് അഭിജിത്ത് കോവിഡ് പരിശോധനയ്ക്ക് വ്യാജവിലാസവും പേരും നല്‍കിയെന്ന് പരാതി നല്‍കിയകത്. അഭിജിത്തും സഹപ്രവര്‍ത്തകനായ ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. അഭിജിത്തിന് കോവിഡ് പോസിറ്റീവായി. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്.
സൗദി അല്‍ഖോബാറില്‍ വാഹനാപകടം: മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
Thu Sep 24 , 2020
ദമ്മാം: ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമ്മാം കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന് മുഹമ്മദ് സനദ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന് മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന് അന്സിഫ് (22) എന്നിവരാണ് മരണപ്പെട്ടത്. ദമാം ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് സനദ് […]
