തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ജാതിമത ഭേദമന്യേ വീടുകളില്‍ നക്ഷത്രം തൂക്കുന്ന പതിവ് കേരളത്തിലുണ്ട്. എന്നാല്‍ ഇക്കുറി ഹൈന്ദവ വീടുകളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന വര്‍ഗീയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഹിന്ദുത്വവാദികളുടെ ആഹ്വാനം.
മകര നക്ഷത്രത്തിന്‍െറ ചിത്രത്തോടൊപ്പം ഇത് വാങ്ങാന്‍ താല്പര്യപ്പെടുന്നവര് വിളിക്കേണ്ട നമ്ബര്‍ സഹിതമാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.