ക്ലാസിലെ സീറ്റിനെച്ചൊല്ലി അടിപിടി; യു.പിയില്‍ കൂട്ടുകാരനെ വെടിവച്ച്‌ കൊന്ന് പത്താം ക്ലാസുകാരന്‍

admin

ക്ലാസ് മുറിയിലെ സാധാരണ അടിപിടി ചെന്നവസാനിച്ചത് വെടിവയ്പ്പിലും കൊലപാതകത്തിലും. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നത്.

14 വയസുകാരായ ഇരുവരും തമ്മില്‍ ക്ലാസിലെ സീറ്റിനെച്ചൊല്ലി ബുധനാഴ്ച അടിപിടി കൂടിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഇതില്‍ ഒരാള്‍ വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്ന് വെടി വയ്ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. സൈനികനായ അമ്മാവന്‍ അവധിയില്‍ വന്നതിനാല്‍ വീട്ടില്‍ തോക്കുണ്ടായിരുന്നു. ഇത് മോഷ്ടിച്ചാണ് സഹപാഠിക്കു നേരെ പ്രയോഗിച്ചത്.

കൊല്ലപ്പെട്ട കുട്ടിയുടെ തലയ്ക്കും നെഞ്ചിനും വയറിനും വെടിയേറ്റു. സംഭവസ്ഥത്തു തന്നെ കുട്ടി മരിക്കുകയും ചെയ്തു.

വെടിവയ്പ്പിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചു. പിടികൂടുന്നത് തടയാന്‍ അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ട് കുട്ടിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളം പാസാക്കിയ കര്‍ഷക പ്രമേയത്തെ സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ് വ്യക്തമാക്കി. എന്നാല്‍, തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന ട്രാക്ടര്‍ റാലി കര്‍ഷകര്‍ മാറ്റി വച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കര്‍ഷക സംഘടനകളുടെ പ്രതികരണം. ബിജെപി ഇതര സംസ്ഥാനങ്ങള്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടെടുക്കുന്നത് കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് സംയുക്ത […]

You May Like

Subscribe US Now