ക്ലൗഡ് കംപ്യൂട്ടിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടു കമ്ബനികളാക്കി വിഭജിക്കും

author

മുംബൈ:  കംപ്യൂട്ടിങില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടു കമ്ബനികളാക്കി വിഭജിക്കുന്നു. ഭാവിയിലെ ബിസിനസ് സാധ്യത കണക്കിലെടുത്താണ് ഈ ചുവടുമാറ്റം. 2021 അവസാനത്താടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രസ്ട്രക്ചര്‍ സര്‍വീസ് യൂണിറ്റിനെ പുതിയ പേരുനല്‍കി മറ്റൊരു കമ്ബനിയാക്കും.

നിലവില്‍ ആഗോള ടെക്‌നോളജി സര്‍വീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റില്‍ 4,600 കമ്ബനികള്‍ക്കാണ് സേവനം നല്‍കുന്നത്. 6000 കോടി ഡോളറിന്റെ ഓര്‍ഡറാണ് നിലവില്‍ ഈ സ്ഥാപനത്തിനുള്ളത്.

സോഫ്റ്റ് വെയര്‍ വില്‍പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വന്‍ വളര്‍ച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്ബനി ചുവടുവെയ്ക്കുകയാണ്. വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയര്‍ ആന്‍ഡ് സൊലൂഷന്‍സ് പോര്‍ട്ട്‌ഫോളിയോയ്ക്കായിരിക്കും കൂടുതല്‍ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ​നൂ​പ് കൊലപാതകക്കേസ്; മൂ​ന്ന് പേ​ര്‍ കൂ​ടി അറസ്റ്റില്‍

തൃ​ശൂ​ര്‍ : പു​തു​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു.​സ​നൂ​പ് കൊല്ലപ്പെട്ട കേ​സി​ല്‍ മൂ​ന്ന് പേര്‍ കൂടി അറസ്റ്റില്‍ . ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ഗ്, അ​ഭ​യ്ജി​ത്ത് (19), സ​തീ​ഷ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് . ഇ​വ​രെ അന്വേഷണ സംഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി ചി​റ്റി​ല​ങ്ങാ​ട് ത​റ​യി​ല്‍ വീ​ട്ടി​ല്‍ ന​ന്ദ​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു . കേ​സി​ല്‍ ഇ​തു​വ​രെ ആ​റ് പേ​രെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുള്ളത് […]

Subscribe US Now